ഹൗഡി മോദി പരിപാടിയ്ക്കിടെ യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചത്.
കോര്‍ണിന്റെ തോളില്‍ കൈവെച്ചുകൊണ്ട് മോദി ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന കോര്‍ണിന്റെ ഭാര്യയോട് മാപ്പ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
‘ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു, കാരണം ഇന്ന് താങ്കളുടെ പിറന്നാളാണ്. പക്ഷേ നിങ്ങളുടെ ജീവിതപങ്കാളി എന്നോടൊപ്പം സമയം ചിലവഴിക്കുകയാണ്.’ മോദി പറഞ്ഞു. ‘ഇത് താങ്കളെ അസൂയാലുവാക്കും’ എന്നും മോദി പറഞ്ഞു.മോദി കോര്‍ണിന്റെ ഭാര്യയെ ആശംസിക്കുകയും ചെയ്തു.
Here is what happened when PM @narendramodi met Senator @JohnCornyn. pic.twitter.com/O9S1j0l7f1
— PMO India (@PMOIndia) September 23, 2019
Discussion about this post