പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യുഎസിലെ മാധ്യമ ഇടപെടലുകൾ ചർച്ചയാവുകയാണ്. മാധ്യമ പ്രവർത്തകരുടെ യഥാർത്ഥ ചോദ്യങ്ങളിൽ നിന്നും ഇമ്രാൻ ഒഴിവാകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഒരു ചോദ്യ ചോദിക്കാൻ പല തവണ ശ്രമിച്ചെങ്കിലും അവരെ ശ്രദ്ധിക്കാൻ പോലും ഇമ്രാൻ തയ്യാറായില്ല. ഇഷ്ടപ്പെടാത്ത രീതിയിൽ വേദിയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
പലപ്പോഴും ഇമ്രാന്റെ യുഎസ് സന്ദർശനത്തിലെ വീഴ്ചകൾ മാധ്യമങ്ങളിൽ പ്രധാന വാർത്തയായിട്ടുണ്ട്. യുഎസിലെ പരിപാടികളെ കുറിച്ച് മാത്രമാണ് മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ ഇമ്രാൻ ഇഷട്പ്പെട്ടത്.
ഡൊണാൾഡ് ട്രംപുമായുളള സംയുക്ത പത്രസമ്മേളനത്തിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തെ കുറിച്ച് പാക്കിസ്ഥാനിലെ മാധ്യമ പ്രവർത്തകരിൽ ഒരാൾ ചോദിച്ചപ്പോൾ ഇമ്രാൻ മുഖം മാറിയിരുന്നു.
ഇതു കൂടാതെ മാധ്യമ പ്രവർത്തകനെ പരിഹസിച്ചതിന് ശേഷം ‘ഇതു പോലുളള റിപ്പോർട്ടർമാരെ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന’് ട്രംപ് തന്നെ നോക്കി ചോദിച്ചതും ഇമ്രാന് നാണക്കേടായി.
Discussion about this post