മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി നിരത്തിലൂടെ തോന്നിയ പൊലെ തോന്നിയ വഴിയെ പോകുന്ന വാഹനങ്ങൾ നിത്യേന നാം കാണാറുണ്ട്. ഇങ്ങനെ നിയമം തെറ്റിച്ച വാഹനത്തിന് എട്ടിന്റെ പണി കൊടുത്ത ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
തെറ്റായ ദിശയില്‍ കയറി വന്ന കെഎസ്ആർടിസി ബസിന് വഴി മാറിക്കൊടുക്കാതെ ബസിന് മുന്നിൽ സ്കൂട്ടർ നിർത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. വലതുവശത്തു കൂടി പോകേണ്ടിയിരുന്ന ബസ് ഇടതു വശം ചേർന്നാണ് വന്നത്. എന്നാൽ യുവതി സ്കൂട്ടർ മാറ്റാൻ തയ്യാറായില്ല. ഒടുവിൽ ഡ്രൈവർ വാഹനം ശരിയായ ദിശയിലേക്ക് എടുത്ത് പോകുകയായിരുന്നു.
https://www.facebook.com/IamUnniMukundan/videos/378080113128951/?__xts__%5B0%5D=68.ARDEPVbNGCxNzCBULO6tbe1zET8L8xRB68Cls_fYwl8HGuWWV9wEwnvEDLM4mwfgPpUy0R78IAUWsY4Z6O3cUl9kQ-mZN0aAaDxxgSua6HHmdi4Z_xTUrY9XP8d3mmbf0wocmWjzTjaFrUd69_Z7tGfnGEERxfBFfkMTGrsiJ2a1qaTGHg8pXA4aHr1wstayP8IXDcY2m_wihCxof-2haoJiZaCLtMVjPBiNz9z2lpU1kHaCXvbH5hTygcA8QUoe-Pc1HT6ZngbilzabyI0mrO5zGaHREs4ownMUly2IY60sgpQlPijLH4tno7nLQV1xgBbDDCsEt1bbqhr_MIVfIEM2_77jxv6gFgk3Aw&__tn__=-R
ഇതിന്റെ വീഡിയോ നടൻ ഉണ്ണി മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുുണ്ട്. ‘കയ്യടിക്കെടാ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. യുവതിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.
Discussion about this post