ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയിലെത്തി. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യന്‍ പിന്തുണ ഉറപ്പാക്കാനുള്ള ദൗത്യമാണ് അജിത് ഡോവലിന്റേതെന്നാണ് വിലയിരുത്തല്‍.സൗദി അറേബ്യന്‍ കിരിടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി ഡോവല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കശ്മീര്‍ വിഷയം തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയമാവുക. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടിന് സൗദിയില്‍ നിന്ന് പിന്തുണ നേടുകയാണ് ലക്ഷ്യം. വിഷയത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന്, സൗദിയുടെ പിന്തുണ തേടിയിരുന്നു. യുഎസ് സന്ദര്‍ശനത്തിന് മുമ്പ് തിരക്കിട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് സൗദി സന്ദര്‍ശിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ സൗദിയില്‍ നിന്ന് പരസ്യ പിന്തുണയൊന്നും പാക്കിസ്ഥാന് നേടാന്‍ ആയിട്ടില്ല. രാജ്യം നേരിടുന്ന പ്രതിസന്ധി ഇമ്രാന് സൗദിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസ്ലിം രാഷ്ട്രങ്ങളുടെ പിന്തുണ തേടാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു ഇമ്രാന് സൗദിയിലെത്തിയത്. എന്നാല്‍ നിര്‍ണായക ഉറപ്പുകളൊന്നും ഇമ്രാന് നേടാനായില്ല. കശ്മീര്‍ വിഷയം സൗദിയ്ക്ക് മുന്നില്‍ പാക്കിസ്ഥാന് അവതരിപ്പിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് സല്മാന് രാജകുമാരനെ ധരിപ്പിക്കാന്‍ ഇന്ത്യ അജിത് ഡോവലിനെ ചുമതലപ്പെടുത്തിയത്. കശ്മീരുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സാഹചര്യം അജിത് ഡോവല്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തും. പാക്കിസ്ഥാന് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ഇരട്ടതാപ്പും, ഭീകരര്‍ക്ക് നല്കുന്ന പിന്തുണയും അറിയിക്കും.കശ്മീരിനെ വിഭജിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി കശ്മീര്‍ ജനതയ്ക്ക് എങ്ങനെ ഗുണകരമാകുമെന്നും ധരിപ്പിക്കും. ഒരു തരത്തിലും സൗദി അറേബ്യയില്‍ നിന്ന് പാക്കിസ്ഥാന് പിന്തുണ ലഭിക്കാതിരിക്കാനുള്ള സമര്‍ദ്ദ തന്ത്രവും അജിത് ഡോവല്‍ നടത്തും. ഈയിടെ കോടികളുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന്സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ഇന്ത്യയുടെ വളര്ച്ച് മുന്നില്‍ കണ്ടുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഇന്ത്യാ-സൗദി സൗഹാര്‍ദ്ദം ശക്തമാക്കേണ്ടതിന്റെ അനിവാര്യത കൂടി ഡോവല്‍ ബോധ്യപ്പെടുത്തും.
കശ്മീര്‍ വിഷയത്തില്‍ പിന്തുണ തേടാനുള്ള അജിത് ഡോവലിന്റെ റഷ്യന്‍ ദൗത്യം പൂര്‍ണവിജയമായിരുന്നു. പാക്കിസ്ഥാനെതിരെ പരസ്യമായി തന്നെ റഷ്യ നിലപാട് എടുത്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന വാദത്തിന് റഷ്യ ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു.
Discussion about this post