മരട് ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി താമസക്കാർക്ക് ഒഴിയാൻ സർക്കാർ അനുവദിച്ച സമയ പരിധി ഇന്ന് രാത്രി 12 വരെ നീട്ടിയിട്ടുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം 328 അപ്പാർട്ടുമെന്റുകളിൽനിന്ന് 103 കുടുംബങ്ങൾ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാർട്ട്മെന്റുകൾ ഇനിയും ഒഴിയാനുണ്ട്. ഫ്ളാറ്റ് ഒഴിപ്പിക്കാനായി സായുധസേനാ ക്യാംപിൽ നിന്ന് അറുപതോളം പൊലീസുകാർ മരടിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്.
ഒഴിയാൻ താമസക്കാർക്ക് സാവകാശം നൽകിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ഉടൻ വിച്ഛേദിക്കില്ല. പുനരധിവാസത്തിന് സർക്കാർ ഒരുകോടി രൂപ അനുവദിച്ചു. ജില്ല്ാ കളക്ടർ ഫ്ളാറ്റുകൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സർക്കാർ അനുവദിച്ച സമയപരിധി ഇന്നു അഞ്ചു മണിക്കു അവസാനിച്ചെങ്കിലും സാധനങ്ങൾ നീക്കം ചെയ്യാൻ സാവകാശം നൽകുകയായിരുന്നു. പുനരധിവാസം കിട്ടാതെ മാറില്ലെന്നാണ് ചില ഫ്ളാറ്റുടമകൾ വ്യക്തമാക്കി.ജില്ലാ കളക്ടർ എസ് സുഹാസ് ഫ്്ളാറ്റുടമകളുമായി ചർച്ച നടത്തും.
ഫ്ളാറ്റുകളിൽനിന്ന് താമസക്കാർ സാധനങ്ങൾ താഴേക്കു ഇറക്കുന്നതു തുടരുകയാണ്. മരടിൽ ഒഴിപ്പിക്കാനുള്ള ഫ്ളാറ്റുകളിൽ ഏറ്റവും വലിയ ജെയിൻ ഫ്ളാറ്റിൽനിന്നടക്കം ആളുകൾ പൂർണമായും ഒഴിഞ്ഞിട്ടില്ല. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ഇന്ന് രാത്രിയും നാളെ രാവിലെയും സമയമെടുത്തു മാത്രമായിരിക്കാം ആളുകൾ ഒഴിയുക. എന്നാൽ ഇന്ന് രാത്രി താമസക്കാരെ ഇവിടെ തങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. വ്യാഴാഴ്ച വൈകിട്ട് 12 വരെയായിരുന്നു ഫ്ളാറ്റുകൾ ഒഴിയുന്നതിനു സർക്കാർ അനുവദിച്ച സമയം. സാധനങ്ങൾ നീക്കാൻ കുടുതൽ സമയം ആവശ്യമുള്ളവർ അപേക്ഷ നൽകണം.
ജെയിൻ ഫ്ലാറ്റിൽ താമസമുള്ള 15 കുടുംബങ്ങൾ ഒഴിഞ്ഞുപോയി. ഇനി 5 കുടുംബങ്ങളാണു ഒഴിയാൻ ബാക്കിയുള്ളത്. ഫ്ലാറ്റ് വാങ്ങിയ സ്ഥിര താമസമില്ലാത്ത ആളുകളും ഫ്ലാറ്റുകളിൽ എത്തി സാധനങ്ങൾ മാറ്റുകയാണ്. എച്ച്2ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റിലും ആൽഫ സെറിൻ ഫ്ളാറ്റുകളിലും അവസ്ഥ സമാനമാണ്. ഹോളി ഫെയ്ത്തിൽ 20 കുടുംബങ്ങളാണ് ഇനി ഒഴിയാനുള്ളത്.
മരട് ഫ്ളാറ്റ് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു.
Discussion about this post