മോഹന്‍ലാലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കെതിരേ നടന് ഹരീഷ് പേരടി. പ്രിയദര്ശന് ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടി പ്രവര്‍ത്തിച്ചിരുന്നു. കുഞ്ഞാലിമരയ്ക്കാറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഹരീഷ് പേരടി പ്രതികരണവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റ പൂര്‍ണരൂപം ചുവടെ:
ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് … ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി … ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്… അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്… അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്…. നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് … ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം…
https://www.facebook.com/photo.php?fbid=568396553700698&set=a.121303461743345&type=3
Discussion about this post