തലയിലൊളിപ്പിച്ച് കടത്തിയ സ്വർണ്ണവുമായി മലയാളി പിടിയിൽ.മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ ഷാർജയിൽ നിന്നുമാണ് വന്നത്.
തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ സ്വർണ്ണം ഒളിപ്പിച്ച് അതിന് മുകളിൽ വിഗ് വച്ചാണ് നൗഷാദ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കിലോ സ്വർണ്ണമാണ് നൗഷാദ് ഷാർജയിൽ നിന്ന് കടത്തി കൊണ്ടുവന്നത്.
Discussion about this post