തൃശൂര്‍: കോന്നിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ലെന്നു കുട്ടികളുടെ ബന്ധു. ആര്യയുടെ ഇളയച്ഛന് സുഭാഷാണ് ആരോപണം ഉന്നയിച്ചത്. മാനഹാനി ഭയന്നാകാം കുട്ടികള്‍ ജീവനൊടുക്കിയത്. കുട്ടികളെ കാണാതായ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളെക്കുറിച്ച് അന്വേഷിക്കാതെ തങ്ങളെ ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിച്ചതെന്നും സുഭാഷ് ആരോപിച്ചു.
ഇതേ സമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ആര്യയുടെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുകാര്‍ക്കു കൈമാറും.
Discussion about this post