ചെന്നൈയില്‍ ഫ്ലക്സ് ദേഹത്തു വീണ് ടെക്കി മരിച്ച സംഭവത്തില്‍ വിചിത്ര പരാമര്‍ശവുമായി മുതിര്‍ന്ന എഐഡിഎംകെ നേതാവ് സി പൊന്നയ്യന്‍. സംഭവത്തില്‍ കാറ്റിനെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ വിചിത്ര പരാമര്‍ശം. ശനിയാഴ്ച ഒരു ടിവിക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അനധികൃതമായി ഹോര്‍ഡിംഗ് സ്ഥാപിച്ചതിന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാനര്‍ സ്ഥാപിച്ചയാള്‍ക്ക് ഉത്തരവാദിത്തമില്ല. കാറ്റിനാണ് മരണത്തില്‍ ഉത്തരവാദിത്തമെന്നും പൊന്നയ്യന്‍ പറഞ്ഞു. സംഭവം പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയോ എന്ന ചോദ്യത്തിനാണ് പൊന്നയ്യന്റെ പ്രതികരണം.
സെപ്റ്റംബര്‍ 12നാണ് ശുഭശ്രീ രവി എന്ന ഐടി ജീവനക്കാരി സ്കൂട്ടറില്‍ സഞ്ചരിക്കവെ ഹോര്‍ഡിംഗ് വീണ് അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡ് പെണ്‍കുട്ടിയുടെ മേല്‍ വീണത്. സംഭവം തമിഴ്നാട്ടില്‍ പ്രക്ഷോഭത്തിന് കാരണമായി.
Discussion about this post