ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകസ്ഥാനത്തുനിന്ന് ഡച്ച് പരിശീലകന് പോള്‍ വാന്‍ അസിനെ പുറത്താക്കി. വാന്‍ അസ് തന്നെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍, ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജൂലായ് 24ന് നടക്കുന്ന യോഗത്തിനുശേഷമേ ഇക്കാര്യത്തില്‍ അന്തിമവിവരം പുറത്തുവിടുകയുള്ളൂവെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്ര അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് മുന്‍ ഹോളണ്ട് ദേശീയ പരിശീലകനായിരുന്ന വാന്‍ അസിനെ ഇന്ത്യന്‍ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. ഓസ്ട്രേലിയക്കാരനായ ടെറി വാല്‍ഷിന്റെ പിന്‍ഗാമിയായിട്ടാണ് 54കാരനായ വാന്‍ അസ് എത്തിയത്. ഹോക്കി ലോക ലീഗ് സെമിഫൈനലിലെ മോശം പ്രകടനവും ഹോക്കി ഇന്ത്യ പ്രസിഡന്റുമായുള്ള ബന്ധം മോശമായതുമാണ് വാന്‍ അസിന്റെ പുറത്താക്കലിനു കാരണം. ഹോക്കി ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യക്കെതിരെ കളിക്കുമ്പോള്‍ ഫീല്‍ഡിലെത്തിയ നരീന്ദര്‍ ബത്രയുമായി പരിശീലകന് വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നു. ടര്‍ഫില്‍നിന്ന് പുറത്തുപോകാന്‍ ബത്രയോട് വാന്‍ അസ് പറഞ്ഞിരുന്നു.2018 വരെയാണ് കാലാവധിയുണ്ടായിരുന്നത്. പെട്ടെന്നുള്ള പുറത്താക്കലിന് ഇതെല്ലാം കാരണമായിട്ടുണ്ട്.
ഹോക്കി ഇന്ത്യ ഡയറക്ടര്‍ റൊളണ്ട് ഓള്ട്ട്മാന് വാക്കാലും ബത്ര ഇമെയില്‍ വഴിയും പുറത്താക്കിയ വിവരം നല്‍കിയിട്ടുണ്ടെന്ന് വാന്‍ അസ് വ്യക്തമാക്കി. സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ മൂന്നാം സ്ഥാനവും ലോക ഹോക്കി ലീഗ് സെമിഫൈനല്‍ ലീഗില്‍ നാലാം സ്ഥാനവുമാണ് പരിശീലകന്റെ ക്രെഡിറ്റിലുള്ളത്.
Discussion about this post