കൊച്ചി: കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.ഇന്ന് രാവിലെ ഒമ്പതരയ്ക്കും പത്തിനും ഇടയിലാണ് സംഭവമുണ്ടായത്.
സി.പി.ഐ മാവോയിസ്റ്റിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നുമുതല്‍ മൂന്ന് ദിവസം ആക്ഷന്‍ ദിനമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്ഇവിടെ കനത്ത ജാഗ്രതാ നിര്‍ദ്ദേശിച്ചിരുന്നു.നേരത്തെയും ഇവിടെ മാവോയിസ്റ്റ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചനകളുണ്ട്.
സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.
Discussion about this post