തടവുകാര്‍ക്ക് വോട്ടവകാശം നല്‍കുന്നത് ഉടന്‍ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.തടവുകാരുടെ വേതനം വൈകാതെ വര്‍ദ്ധിപ്പിക്കും. പത്തു വര്‍ഷം കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.എന്നാല്‍, രാജീവ് ഗാന്ധി വധക്കേസിലെ സ്റ്റേയെ തുടര്‍ന്നാണ് തീരുമാനം നടപ്പാക്കാനാകാത്തത് എന്നും ചെന്നിത്തല പറഞ്ഞു.കേസില്‍ സംസ്ഥാനം കക്ഷി ചേരുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
Discussion about this post