നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ചിത്രമായിരുന്നു ലൂസിഫര്‍.ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിലും വന്‍ വിജയമായിരുന്നു. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്’ എത്തുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ഇപ്പോഴിതാ മോഹന്‍ലാല്‍ പങ്കുവെച്ച ഒരു ചിത്രം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ് .
ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പം നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ഇതാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. എമ്പുരാനില്‍ മോഹന്‍ലാലിന്റെ വില്ലനായി സഞ്ജയ് ദത്ത് എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍.ഇതിലാണോ ഇനി സഞ്ജയ് എന്നിങ്ങനെ ചോദിക്കുന്നവരും കുറവല്ല
കെജിഎഫ് 2വിന്റെ ചിത്രീകരണ തിരക്കിലാണ് സഞ്ജയ് ദത്ത് ഇപ്പോൾ. മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ചിത്രം പകർത്തിയിരിക്കുന്നത്.
Discussion about this post