ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുമെന്ന കാര്യം താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് വീരേന്ദ്രര്‍ സെവാഗ് . ഡ്രസിങ് റൂമില്‍ വെച്ചാണ് ഇന്ത്യന്‍ താരത്തിന്റെ ഭാവി മറ്റൊരു സേവാഗ് തന്നെ പ്രവചിച്ചത്. സെവാഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗിന്റെ വെളിപ്പെടുത്തല്‍.
ഇപ്പോഴിതാ ബിസിസിഐ അധ്യക്ഷനു പിന്നാലെ ബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനമാണ് ദാദയെ കാത്തിരിക്കുന്നതെന്നാണ് സെവാഗിന്റെ മറ്റൊരു പ്രവചനം. ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ചയാള്‍ ഗാംഗുലി ആണെന്നും സെവാഗ് പറഞ്ഞു. മുന്നില്‍ നിന്ന് നയിക്കുകയും കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലി. അതിനാല്‍ ഒരു കളിയില്‍ മോശമായാലും ആശങ്കയുണ്ടായിരുന്നില്ലെന്നും സെവാഗ് പറഞ്ഞു.
2007 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് സെവാഗ് ഈ പ്രവചനം നടത്തിയത്. കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ താനും വസീം ജാഫറും നേരത്തെ പുറത്തായി. നാലാമനായി ഇറങ്ങേണ്ടിയിരുന്നത സച്ചിനായിരുന്നു. എന്നാല്‍ എന്താ കാരണത്താല്‍ അദേഹത്തിന് ഇറങ്ങാനായില്ല. അതോടെ ഗാംഗുലിക്ക് ഇറങ്ങേണ്ടി വന്നു. അദേഹത്തിന്റെ തിരിച്ചുവരവ് പരമ്പര ആയതിനാല്‍ അതിയായ സമ്മര്‍ദ്ദമുണ്ടായിട്ടും, അദേഹം ബാറ്റ് ചെയ്ത രീതിയും സമ്മര്‍ദ്ദം കൈകാര്യം ചെയ്ത രീതിയും തങ്ങളെ ഞെട്ടിച്ചുവെന്നും, ഇതിനിടെയാണ് നമ്മുടെകൂട്ടത്തില്‍ ആര്‍ക്കെങ്കിലും ബിസിസിഐ പ്രസിഡന്റാകാന്‍ കഴിവുണ്ടെങ്കില്‍ അത് ദാദയ്ക്കാണെന്ന് സെവാഗ് പ്രവചനം നടത്തിയത്. രണ്ടാമത്തെ പ്രവചനം സത്യമാകാന്‍ കാത്തിരിക്കാം എന്നും സെവാഗ് പറഞ്ഞു.
Discussion about this post