മുംബൈ: അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന പേരില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന പൊതുപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതി തള്ളി. ടീസ്റ്റയുടെ സന്നദ്ധ സംഘടന സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചുവോയെന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ടീസ്റ്റയുടെ മുംബൈയിലെ വസതിയിലും ഓഫീസിലും ഈ മാസം ഏഴിന് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിന്റെ തുടര്‍ച്ചയായി അറസ്റ്റുണ്ടാവുമെന്ന സാധ്യത കണക്കിലെടുത്താണ് ടീസ്റ്റ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജ്റാത്ത് കലാപവുമായി ബന്ധപ്പെട്ട് താന്‍ മുമ്പ് നല്കിയ പരാതിയുടെ പേരിലുള്ള പകപോക്കലാണ് സി.ബി.ഐയുടെ നടപടികളെന്ന് ടീസ്റ്റ വീണ്ടും ആരോപിച്ചു.
Discussion about this post