ഡൽഹി ഹൈക്കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ.ഡൽഹി തീസ് ഹസാരി കോടതിയിയ്ക്ക് പുറത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി.സംഘർഷത്തിൽ ഒരു അഭിഭാഷകന് പരിക്കേറ്റു. ഏറ്റമുട്ടലിനിടെ പോലീസ് ജീപ്പ് ഉൾപ്പടെ നിരവധി സർക്കാർ വാഹനങ്ങൾക്ക് തീയിട്ടു.
Delhi: A scuffle has broken out between Delhi Police and lawyers at Tis Hazari court. One lawyer injured and admitted to hospital. A vehicle has been set ablaze at the premises. More details awaited. pic.twitter.com/8wrvNXuLLT
— ANI (@ANI) November 2, 2019
തർക്കത്തിനിടെ പോലീസ് വെടിവയ്പ് ഉണ്ടായതയും റിപ്പോർട്ട് ഉണ്ട്. നിരവധി പേർക്ക് നിസാര പരിക്കുകളുണ്ട്്.പരിക്കേറ്റ അഭിഭാഷകനെ സെന്റ് സ്റ്റീഫൻസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പാർക്കിങ്ങ് പ്രശ്നവുമായി ബന്ധപ്പെട്ട് അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുളള വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുണ്ടെങ്കിലും ഡൽഹി പോലീസ സ്ഥിരീകരിച്ചിട്ടില്ല. നിസാര പ്രശ്നത്തെതുടർന്ന് പോലീസ് വെടിയുതിർക്കുകയാണെന്ന് അഭിഭാഷകർ ആരോപിച്ചു.
കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ തീസ് ഹസാരി കോടതിയിലേക്ക് അധിക സേനയെ അയച്ചിട്ടുണ്ട്.സംഘർഷാവസ്ഥ കണക്കിലെടുത്ത് ആക്രമികൾ കോടതി പരിസരത്ത് പ്രവേശിക്കുന്നത് തടയാൻ പോലീസ് ഗേറ്റുകൾ പൂട്ടി.
Discussion about this post