മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗര മാവോയിസ്റ്റുകളാണെന്ന് പൊലീസ്. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും കൂടുതല്‍ പേര് പിടിയിലാകുമെന്നും ഒരാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
അതിനിടെ അലന് നിയമ സഹായം നല്കാന് സിപിഎം തീരുമാനിച്ചു. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. യുഎപിഎ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് പാർട്ടി നിയമ സഹായം നല്കാന് തീരുമാനിച്ചത്
ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് കോഴിക്കോട് സ്വദേശികളും സിപിഎം അംഗങ്ങളുമായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്
Discussion about this post