മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ കളക്ടീവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപീകരിച്ച സംഘടന ഇരയായ നടിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ തോന്നിയത് എഴുതി പിടിപ്പിച്ച് ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഡിത്തം പറയുകയുമല്ലാതെ എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിച്ചു.എറണാകുളം റൂറല്‍ പൊലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിലായിലാണ് സിദ്ദിഖ് സംസാരിച്ചത്.
”സോഷ്യല്‍ മീഡിയയില്‍ ഒച്ചപ്പാടുണ്ടാക്കുകയല്ലാതെ ഇരയ്ക്ക് വേണ്ടി ഡബ്ല്യുസിസി എന്താണ് ചെയ്തത്? നിയമ സഹായത്തിന്റെ കാര്യത്തില്‍ അവര്‍ ഇടപെട്ടോ, അതോ സംഭവത്തിന്റെ സത്യം കണ്ടെത്തിയോ? എന്ന് സിദ്ദിഖ് ചോദിച്ചു.
താരസംഘടനായായ അമ്മ നടിക്കൊപ്പം അല്ലെന്ന ധാരണ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. അമ്മ നടിക്കൊപ്പം തന്നെ നിലകൊള്ളുമെന്നും സംഭവത്തിന് ശേഷം നടിയുമായി വ്യക്തിപരമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അമ്മയുടെ ഭാരവാഹി കൂടിയായ സിദ്ദിഖ് പറഞ്ഞു.
Discussion about this post