കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങള്‍ കൂടി അറസ്റ്റില്‍. ബെല്ലാരി ടസ്കേഴ്സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി.എം ഗൗതം, സഹതാരം അബ്റാര്‍ ഗാസി എന്നിവരാണ് പിടിയിലായത്. കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കര്‍ണാടക പ്രീമിയര്‍ ലീഗ് 2019 ല്‍ ബെല്ലാരി ടീമും ഹൂബ്ലി ടീമും തമ്മിലുള്ള ഫൈനല്‍ മല്‍സരത്തില്‍ ഇവര്‍ ഒത്തുകളിച്ചെന്നാണ് കേസ്. 20 ലക്ഷം കോഴ വാങ്ങി ഇവര്‍ മെല്ലെപ്പോക്ക് ബാറ്റിംഗ് നടത്തിയെന്നാണ് ആരോപണം. ലീഗില്‍ ബെഗളൂരു ടീമിനെതിരെയും ഇവര്‍ ഒത്തുകളിച്ചെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബാറ്റ്സ്മാനായ നിഷാന്ത് സിങ് ശെഖാവത്തിനെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കര്‍ണാടക രഞ്ജി ടീം താരമാണ് അറസ്റ്റിലായ ഗൗതം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. രഞ്ജിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാസി.
Discussion about this post