ബാഗ്ദാദ്: ഇറാഖിലെ സലാഹുദിന്‍ പ്രവിശ്യയില്‍ ചാവേര്‍ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. സലാഹുദില്‍ പ്രവിശ്യയിലെ തുസ് കുര്‍മാറ്റോ പട്ടണത്തിലാണ് സംഭവം. മോട്ടോര്‍ സൈക്കളിലെത്തിയ ചവേര്‍ നഗരത്തിന്റെ തിരക്കേറിയ ഭാഗത്ത് എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മരണ നിരക്ക് ഉയരാന്‍ സാധ്യതയുള്ളതായി പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post