അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ട മൂന്ന് പേര്‍ക്കെതിരെ കേസ്. മലപ്പുറം സ്വദേശികളായ മൂന്ന് പ്രവാസികള്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ്, പെരിന്തല്‍മണ്ണ സ്വദേശി താജുദ്ദീന്, മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഐപിസി 153എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പ്രകോപനപരമായി പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. ഇതോടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി മത സ്പര്‍ധ ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി.
മതസ്പര്‍ധ ഉളവാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട രണ്ട് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. സെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹിം കുഞ്ഞിക്ക എന്നീ ഐ.ഡി.കള്‍ക്കെതിരെയാണ് കേസ്. അയോധ്യ വിഷയത്തിലെ പോസ്റ്റിനു താഴെയാണ് ഇവര്‍ കമന്റിട്ടത് .
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയികരുന്നു. മാത്രമല്ല വെള്ളിയാഴ്ച മുതല്‍ തന്നെ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരുന്നു.
Discussion about this post