തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജൂഡീഷല്‍ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിലുള്ള അപകടം മനസിലാക്കിയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാരായ പ്രതികളെയും പോലീസുകാരെയും രക്ഷിക്കാനാണ് ശ്രമമെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
വാളയാര്‍ പീഡനക്കേസില്‍ ഇന്ന് സര്‍ക്കാര്‍ ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post