ഡല്‍ഹി: വായ്പ തിരിച്ചടവില്‍ തിരിച്ചടവിന് ശേഷിയുണ്ടായിട്ടും കുടിശ്ശിക വരുത്തിയ 30 പ്രമുഖ സ്ഥാപനങ്ങളുടെ പട്ടിക പുറത്ത് വിട്ട് റിസര്‍വ് ബാങ്ക്. വിവരാവകാശനിയമപ്രകാരമുള്ള മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.
വാണിജ്യബാങ്കുകള്‍ മുമ്പ് പുറത്തുവിട്ട കണക്കുകൂടിചേര്ത്താല് രാജ്യത്തെ 11,000 കമ്പനികള്‍ മനഃപൂര്‍വം വരുത്തിയ കുടിശ്ശിക 1.61 ലക്ഷം കോടിയില്‍പ്പരം വരും. തിരിച്ചടവിന് ശേഷിയുണ്ടായിട്ടും കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളെയാണ് ഈ പട്ടികയില്‍പെടുത്തിയിട്ടുള്ളത്.
രാജ്യംവിട്ട മെഹുല്‍ ചോസ്കിയുടെ ഗീതാഞ്ജലി ജെംസ് (5044 കോടി), വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് (2488 കോടി) എന്നിവയും റീ ആഗ്രോ ലിമിറ്റഡ് ( 4197 കോടി ), വിന്‍സം ഡയമണ്ട്സ്(3386 കോടി), രുചി സോയ (3225 കോടി ), റോട്ടോമാക്ക് (2844 കോടി), ഡക്കാണ് ക്രോണിക്കിള്‍ ഹോള്‍ഡിങ്സ് (1951 കോടി), എബിജി ഷിപ്പ്യാര്ഡ് (1875 കോടി) എന്നിവ പട്ടികയിലുല്പ്പെട്ട കമ്പനികളാണ്.
Discussion about this post