മൈസൂരു: മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എം.എല്‍.എയുമായ തന്‍വീര്‍ സെയ്റ്റിനെതിരായ ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കര്‍ണാടക പൊലീസ്. കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങിനിടെയാണ് തന്‍വീര്‍ സെയ്റ്റിനെ ആക്രമിച്ചത്. സംഭവത്തിന്റെ ആസൂത്രകനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
തന്‍വീറിനെ വെട്ടിയ അക്രമി ഫര്ഹാന് പാഷക്ക് പരിശീലനം നല്‍കിയത് കേരളത്തില്‍ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും പൊലീസ് പറയുന്നു. കോണ്‍ഗ്രസ് മുന്‍ മന്ത്രി തന്‍വീര്‍ വധിക്കാന്‍ ശ്രമിച്ചത് പി.എഫ്.ഐയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
അതേസമയം പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് മുന്‍ മന്ത്രിയെ ആക്രമിച്ചതെന്നും ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിദ്ദരാമയ്യ രംഗത്ത് വന്നു. സംഭവം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും പി.എഫ്.ഐയെയും കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യുമെന്നും മുന്‍ ആഭ്യന്തരമന്ത്രി ആര്.അശോക് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post