പാലക്കാട്: പൊതുസമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് അഭിഭാഷകര്‍ക്ക് സിപിഎമ്മിന്റെ നിര്‍ദേശം. വിവാദമായ വാളയാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അംഗങ്ങളായ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി സിപിഎം രംഗത്തെത്തിയത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തിയ പാര്‍ട്ടി അംഗമായ എന്‍. രാജേഷിന്റെ നടപടി പാര്‍ട്ടിക്ക് ക്ഷീണം വരുത്തി എന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള വികാരം. രാജേഷിനെ ബാലക്ഷേമ കമ്മീഷന് ചെയര്മാന് ആക്കിയതും വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജേഷിനെ ആ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
മറ്റൊരു പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്കൊപ്പം വിട്ടയക്കണമെന്ന സിഡബ്ള്യൂസി ചെയര്‍മാനായിരിക്കെ രാജേഷ് നിര്‍ബന്ധിച്ചു എന്ന നിര്‍ഭയ കേന്ദ്രം അധികൃതരുടെ വെളിപ്പെടുത്തലും വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. ഇതോടുകൂടിയാണ് പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകര്‍ ഏറ്റെടുക്കുന്ന കേസുകളുടെ കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.
Discussion about this post