വെയില് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സിനിമാ പ്രവർത്തകരെയും സംഘടനയെയും ഞെട്ടിച്ച ഷെയ്ൻ നിഗം. സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ താരം ഇപ്പോഴിതാ മുടി പറ്റെ വെട്ടി താടിയും വടിച്ച് രംഗത്ത്. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷെയ്ൻ മുടിവെട്ടി പുതിയ സ്റ്റൈൽ സ്വീകരിച്ചിരിക്കുന്നത്.#പ്രതിഷേധം എന്ന് തലയിൽ എഴുതി വക്കുകയും ചെയ്തിട്ടുണ്ട്. ഷെയ്നിന്റെ ഈ പ്രവർത്തി വെയിൽ സിനിമാ ടീമിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
അമ്മ അസോസിയേഷനും നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. അത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ താരം ഇറങ്ങിപ്പോകുന്നത്.
സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ൻ സെറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നത്. “സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസം വേണ്ടി വരും. വെയില് എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.”ഇതായിരുന്നു സമൂഹമാധ്യമത്തിലൂടെ ഈ വിഷയത്തിൽ താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ സംഭവത്തെ തുടർന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയ്നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചിരുന്നു.
ഷെയ്നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ന് സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. തർക്കം പരിഹരിച്ച് ഷൂട്ടിങ് ആരംഭിച്ചിരുന്നു. അതിനിടെയാണ് സെറ്റിൽ നിന്നും താരം ഇറങ്ങിപ്പോകുന്നത്.
Discussion about this post