സംസ്കൃത-വ്യാകരണ പണ്ഡിതനും അധ്യാപകനുമായിരുന്ന കെ.പി.അച്യുത പിഷാരടി (109) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.
പുതുശ്ശേരി മനയ്ക്കല്‍ പശുപതി നമ്പൂതിരി, തൃക്കോവില്‍ പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാര്‍ എന്നിവരുടെ മകനായി 1911-ലാണ് അച്യുതപിഷാരടി ജനിച്ചത്. അവിവാഹിതനാണ്. 2011ല്‍ സാമൂതിരിരാജാവില്‍നിന്ന് ദേവീപുരസ്കാരം ലഭിച്ചു.
2012ല്‍ വിശ്വസംസ്കൃത പ്രതിഷ്ഠാന്‍ ‘പണ്ഡിതരത്നം’ ബഹുമതിനല്കി ആദരിച്ചു. ശ്രീശങ്കരാചാര്യമഠം ആചാര്യ ബഹുമതി നല്കി ആദരിച്ചു. ഒളപ്പമണ്ണ പുരസ്കാരം, രേവതി പട്ടത്താനം എന്നിവയും ലഭിച്ചിട്ടുണ്ട്.
Discussion about this post