കശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഗ്രനേഡാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു.
അനന്ത്നാഗിലെ ഹകൂര ബോഡസ്ഗാമിലാണ് സ്ഫോടനമുണ്ടായത്. ‘ബാക്ക് ടു വില്ലേജ്’ എന്ന സര്‍ക്കാര്‍ പരിപാടി നടക്കുന്ന പഞ്ചായത്തിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അനന്ത്നാഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കശ്മീര്‍ സര്‍വ്വകലാശാലയ്ക്ക് സമീപവും ഇന്ന് സ്ഫോടനമുണ്ടായിരുന്നു. ഉച്ചയോടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. സര്‍വ്വകലാശാലയുടെ കവാടത്തിനു സമീപമാണ് ഗ്രനേഡ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നില്‍ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
Discussion about this post