നടന് ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് ഷെയ്നെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി.
25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടത്.
എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു.ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഷെയ്നിനെതിരായ പരാതികള്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചര്‍ച്ച ചെയ്യുകയാണ്. വെയ്ൽ, ഉല്ലാസം സിനിമകളുമായി ബന്ധപ്പെട്ട പരാതികളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. ഷെയിനിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
Discussion about this post