ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ‘മടിക്കാൻ എന്താണ്’ എന്ന് തുടങ്ങുന്ന ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് ഗോകുൽ സുരേഷും പ്രയാഗ മാർട്ടിനുമാണ്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും ചേർന്നാണ്.
ഗ്രാമീണ അന്തരീക്ഷത്തിലുള്ള രസകരമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങും സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുക്കുകയാണ്. നായകനായ ഗോകുൽ സുരേഷിന്റെ കിടിലൻ ഡാൻസ് ആണ് ഈ പാട്ടിന്റെ മുഖ്യ ആകർഷണമെന്നു തന്നെ പറയാം.
സിപ്പി ക്രിയേറ്റിവ് വര്‍ക്ക്സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത് പ്രയാഗ മാർട്ടിൻ, അനുശ്രീ എന്നിവർ ആണ്. സ്ത്രീകള്‍ എല്ലാ കാര്യത്തിലും മുന്നില്‍ നില്ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന.
Discussion about this post