പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം എന്നാണ് വീഡിയോയില്‍ ലാല്‍ പറയുന്നത്.
https://www.facebook.com/ActorMohanlal/videos/436101240658939/
വീണ്ടും ഒത്തുച്ചേര്ന്നെങ്കിലെന്ന് മലയാള സിനിമ പ്രേക്ഷകര്‍ എന്നും ആഗ്രഹിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ശ്രീനിവാസന്റെത്. ഒത്തുചേര്‍ന്നപ്പോഴെല്ലാം ഹിറ്റുകളുടെ തിരമാല തീര്‍ത്ത ഈ പ്രതിഭാസങ്ങള്‍ എപ്പോഴോ ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറി. ശ്രീനിവാസന്റെ ചില സിനിമകള്‍ മോഹന്‍ലാലിനെ പരിഹസിച്ചുകൊണ്ടുള്ളതാണെന്ന തരത്തില്‍ പ്രചാരണങ്ങളും ശക്തമായി. എന്തുതന്നെയായാലും മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഇരുവരുടെയും പ്രിയ സുഹൃത്ത് പ്രിയദര്‍ശനും സമ്മതിക്കുകയുണ്ടായി.
എന്നാല്‍ ഇപ്പോഴിതാ ആ മഞ്ഞുരുകുന്നു എന്ന തരത്തില്‍ ശുഭകരങ്ങളായ വാര്‍ത്തകളാണ് സിനിമാ മേഖലയില്‍ നിന്ന് പുറത്തു വരുന്നത്.
‘പഴയകാലത്തെ ലാലേട്ടന് ശ്രീനിയേട്ടന് ചിത്രങ്ങളെ പോലെ പ്രണവ്- വിനീത് കൂട്ടുകെട്ട് ഹിറ്റായി മാറട്ടെ’ എന്നാണ് പോസ്റ്റിന് താഴെയുള്ള ആരാധകരുടെ കമന്റ്.
തന്റെ ഏറെ നാളായുള്ള സ്വപ്നം പൂവണിഞ്ഞു എന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിനീതും വ്യക്തമാക്കി. ‘ഹൃദയം’ എന്നാണ് ചിത്രത്തിന്റെ പേര്. സ്വന്തം കൈപ്പടയില്‍ എഴുതിയ ചിത്രമാണ് വിനീത് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. വിനീത് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ മെരിലാന്റിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിര്‍മ്മിക്കുന്നത്. നോബിള്‍ ബാബു തോമസ് സഹ നിര്‍മ്മാതാവാകുന്നു. പ്രണവിനും കല്യാണിക്കുമൊപ്പം ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
https://www.facebook.com/official.vineethsreenivasan/posts/2707182189338902
Discussion about this post