തിരുവനന്തപുരം: നടന് ഷെയിന്‍ നിഗവുമായുള്ള എല്ലാവിധത്തിലുള്ള ചര്‍ച്ചകളില്‍ നിന്നും സംഘടനകളായ അമ്മയും ഫെഫ്കയും പിന്മാറി. ഇതോടെ താരത്തിന്റെ വിവാദത്തില്‍ വന്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി അറിയിക്കുകയായിരുന്നു. ഷെയിന്‍ തിരുവനന്തപുരത്ത് നടത്തിയ നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണെന്ന പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ്് പുതിയ തീരുമാനം.
സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയിന്‍ ശ്രമിച്ചെന്നും സംഘടനകള്‍ ആരോപിക്കുന്നു. തര്‍ക്കത്തിലുള്ള ചിത്രത്തില്‍ ഡബ്ബിങിന് താരം വഴങ്ങുന്നില്ലെങ്കില്‍ പകരം മറ്റൊരാളെ കണ്ടെത്തുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. സിനിമ മുടങ്ങിയതിന് നഷ്ടപരിഹാരം താരത്തില്‍ നിന്നും ഈടാക്കാന്‍ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, നിര്‍മ്മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമാണെന്നാണ് നടന് ഷെയ്ന് നിഗം തലസ്ഥാനത്ത് പറഞ്ഞത്. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മ്മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിനിന്റെ പ്രതികരണം. ഇതാണ് ഫെഫ്കയേയും അമ്മയേയും ചൊടിപ്പിച്ചത്.
അമ്മ തന്റെ സംഘടനയാണ്. അമ്മ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞു. ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങളായ ഇഷ്ക്, കുമ്ബളങ്ങി നൈറ്റ്സ് എന്നിവയുടെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ഷെയിന്‍ നിഗം.
Discussion about this post