കൊച്ചി: ശബരിമലക്കായുള്ള പുതിയ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ ഭരണ സമിതിയില്‍ ഭക്തരെ മാത്രമെ ഉള്‍പ്പെടുത്താവൂ എന്ന് ഓള് ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍. ഭരണ സമിതിയില്‍ രാഷ്ട്രീയക്കാരെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സലിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് കൗണ്‍സില്‍ രക്ഷാധികാരി സ്വാമി ചിദാനന്ദ പുരി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാവണം. നിയമത്തിന്റെ കരട് പൊതു അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കണം. ഇതിന് ശേഷമേ അന്തിമം ആക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post