ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമാകാന്‍ സാധ്യത. ധവാന്റെ കാലിനേറ്റ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണിത്. നേരത്തെ വിന്‍ഡീസ് പരമ്പരയിലെ ട്വന്റി 20 ടീമിലും ഉള്‍പ്പെട്ടിരുന്ന ധവാന് പരിക്ക് കാരണം കളിക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം ധവാന് പകരം മലയാളി താരം സഞ്ജു സാംസണ് പകരക്കാരനായി എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ട്വന്റി 20 ടീമില്‍ ധവാന് പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല.
ഡിസംബര്‍ 15-നാണ് വിന്‍ഡിസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.വെസ്റ്റിൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഡിസംബർ 15ന് ചെന്നൈയിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം വിശാഖപട്ടണത്തും മൂന്നാം മത്സരം കട്ടക്കിലുമാണ്.
Discussion about this post