തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ കോളജ് യൂണിയന് ചെയര്മാന്മാരെ ഇംഗ്ലണ്ടില്‍ കൊണ്ടുപോകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ.ടി. ജലീല്‍. കോളജ് യൂണിയന് ചെയര്മാന്മാരെയും സര്‍വകലാശാല യൂണിയന് ഭാരവാഹികളെയും പങ്കെടുപ്പിച്ച് നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവിലാണ് യാത്രയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
ആക്ഷേപങ്ങളും ആരോപണങ്ങളും സ്വാഭാവികമാണെന്നും അതിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും മന്ത്രി പറഞ്ഞു. വളര്‍ന്നുവരുന്ന ചെറുപ്പക്കാര്‍ക്ക് എന്താണ് ലോകത്ത് നടക്കുന്നെന്നതിന്റെ അനുഭവസാക്ഷ്യങ്ങളുണ്ടാകണമെന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഗവണ്‍മന്റെ് കോളജിന് പുറമെ മറ്റ് കോളജുകളിലേക്കും ക്രമേണ വ്യാപിപ്പിക്കുമെന്നും ജലീല്‍ പറഞ്ഞു.
66 സര്‍ക്കാര്‍ കോളജുകളിലെയും ഒമ്പത് സര്‍വകലാശാലകളിലെയും യൂണിയന് ചെയര്മാന്മാരെയാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് രണ്ടു കോടിയോളം രൂപ ചെലവഴിച്ച് ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ കൊണ്ടുപോകുന്നത്. കാലാവധി തീരാന്‍ രണ്ടു മാസത്തോളം മാത്രം ബാക്കിയുള്ള യൂണിയന് ചെയര്മാന്മാരെയാണ് നേതൃപരിശീലനം ഉള്‍പ്പെടെ ലക്ഷ്യങ്ങളോടെ ഒരാഴ്ചത്തേക്കുള്ള വിദേശയാത്രക്ക് കൊണ്ടുപോകുന്നത്.
അതേസമയം, സംഘത്തിനൊപ്പം പോകുന്ന നാല് അധ്യാപകരെ രഹസ്യമായി തീരുമാനിച്ചതിനെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Discussion about this post