യുവ നടന് ഷെയിന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിയ്ക്ക് നീങ്ങുന്നു. രണ്ട് സിനിമകൾക്ക് മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
ഷെയിൻ നിഗത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്ത് തീർപ്പ് ചർച്ചകളിൽ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയിന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം നടൻ ഷെയിൻ നിഗമിനെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്തയച്ചു. നിർമാതാക്കളുടെ സംഘടന നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫിലിം ചേമ്പറിന്റെ നടപടി
കരാർ ലംഘിച്ചതിന് പുറമെ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയിനിനെതിരെ കേരള ഫിലിം ചേംബറും കടുത്ത നടപടി വേണമെന്ന നിലപാടിലേക്ക് എത്തിയത്.
നിര്‍മാതാക്കള്‍ക്കു മനോരോഗമാണെന്ന തരത്തില്‍ ഷെയ്ന് നടത്തിയ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണു സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്. ഇരുസംഘടനകളും ഇനി ചര്‍ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു.
ഷെയ്ന് തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്നു നിര്‍മാതാക്കള്‍ പറഞ്ഞു. ഷെയ്ന് പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണു നിര്‍മാതാക്കള്‍. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം സംഘടനാതലത്തില്‍ തന്നെ രമ്യമായി പരിഹരിക്കുന്നതിനു പകരം സര്‍ക്കാരിനെക്കൂടി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അമ്മ, ഫെഫ്ക സംഘടനകളുടെ പിന്മാറ്റം എന്നാണു സൂചന.
കഴിഞ്ഞ ദിവസം നടന് സിദ്ദിഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്നുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ അമ്മയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നതനുസരിച്ചു മുന്നോട്ടുനീങ്ങുമെന്നും ഷെയ്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പുതിയ പ്രസ്താവനയോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നാണു നിര്‍മാതാക്കളുടെ സംഘടന നല്കുന്ന സൂചന.
Discussion about this post