ശബരിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അല്ല നടവരവില്‍ മാത്രമാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ശ്രദ്ധയെന്ന് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷണദാസ്. കഴിഞ്ഞ തവണ പോലീസിനെ ഉപയോഗിച്ചു ഭക്തരെ പീഡിപ്പിച്ച ഇവര്‍ ഇക്കുറി അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് പീഡിപ്പിക്കുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാത്തതിനെതിരെ എരുമേലിയില്‍ ബിജെപി നടത്തുന്ന 24 മണിക്കൂര്‍ പ്രതിക്ഷേധ സത്യാഗ്രഹം സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകള്‍ കഴിഞിയിട്ടും എരുമേലിയില്‍ ഒരു സൗകര്യവും ഒരുക്കിയില്ല. നടവരവില്‍ മാത്രമാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ശ്രദ്ധയെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
Discussion about this post