കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന് ഷെയ്ന് നിഗം.
”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്ന തരത്തിലാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്.
ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.” ഷെയ്ന് പറഞ്ഞു.
ഷെയ്ന് പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണു നിര്‍മാതാക്കള്‍. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം സംഘടനാതലത്തില്‍ തന്നെ രമ്യമായി പരിഹരിക്കുന്നതിനു പകരം സര്‍ക്കാരിനെക്കൂടി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അമ്മ, ഫെഫ്ക സംഘടനകളുടെ പിന്മാറ്റം എന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം നടന് സിദ്ദിഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്നുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ അമ്മയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നതനുസരിച്ചു മുന്നോട്ടുനീങ്ങുമെന്നും ഷെയ്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പുതിയ പ്രസ്താവനയോടെ കാര്യങ്ങളെല്ലാം തകിടം മറിയുകയാായിരുന്നു
Discussion about this post