പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയിൽ വീണ യുവാവ് മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ലോറി കയറിയാണ് അപകടം ഉണ്ടായത്. വാട്ടർ അതോറിട്ടി കുഴിച്ച കുഴിയിൽ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഓൺലൈൻ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് യദുലാൽ. സംഭവസ്ഥലത്തുവെച്ചുതന്നെ യദുലാല്‍ മരിച്ചു.
എട്ടുമാസങ്ങള്‍ക്ക് മുമ്പ് ചെറിയ കുഴിയായിരുന്ന ഇവിടെ രൂപപ്പെട്ടത്. എട്ടുമാസം കൊണ്ട് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് കുഴിയുടെ രൂപം മാറി. എന്നാല്‍ ഇത്രയും കാലമെടുത്തിട്ടും കുഴി അടയ്ക്കുന്നതിനുള്ള യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്
Discussion about this post