വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
വിന്‍ഡീസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റിങ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതാണ് ആഗ്രഹിച്ചിരുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു.
മനീഷ് പാണ്ഡെ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, മായങ്ക് അഗര്‍വാള്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഫൈനല്‍ ഇലവനില്‍ ഇല്ല. ശര്‍ദ്ദുല്‍ പരിക്കേറ്റ ഭുവനേശ്വറിന് പകരവും മായങ്ക് ശിഖര്‍ ധവാന് പകരവുമാണ് ടീമില്‍ ഇടം നേടിയത്.
രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. കേദര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ദീപക് ചാഹറും മുഹമ്മദ് ഷമിയും പേസ് ബൗളിങ് നിയന്ത്രിക്കും.
Discussion about this post