തൃശ്ശൂർ: കേരളവർമ്മ കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ രണ്ടു എബിവിപി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതാണ് മർദ്ദനത്തിന് കാരണമായത്.
പൗരത്വ ബില്ലിനെ അനുകൂലിച്ച് കോളജില്‍ സെമിനാര്‍ നടത്താന്‍ നേതൃത്വം നല്‍കിയവരേയാണ് മര്‍ദിച്ചത്. എസ്എഫ്ഐയ്ക്കും എബിവിപിക്കും ഒരു പോലെ സ്വാധീനമുള്ള കോളജാണ് തൃശൂര്‍ കേരളവര്‍മ. അധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയതു മൂലം വൻ സംഘർഷം ഒഴിവായി.
Discussion about this post