ഡല്‍ഹി: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ഷേര്‍ ബഹാദൂര്‍ ദെയൂബ വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി കൂടിക്കാഴ്ച്ച നടത്തി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ദെയൂബ സുഷമയുമായി കൂടിക്കാഴ്ച്ച നടത്തിയത്.നിരവധി സുപ്രധാന വിഷയങ്ങളെക്കുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി.
യുസിപിഎന്‍ മാവോയിസ്റ്റ് ചെയര്മാന് പ്രചണ്ഡയും ഇന്ത്യയില്‍ സന്ദര്ശനത്തിനായെത്തുന്നുണ്ട്. ആഗസ്ത് 14 മുതലാണ് പ്രചണ്ഡയുടെ അഞ്ച് ദിവസം നീളുന്ന ഇന്ത്യ സന്ദര്‍ശനം.
നേപ്പാളില്‍ പുതിയ ഭരണഘടനയുടെ നിര്‍മ്മാണം ആരംഭിക്കാനിരിക്കെയാണ് ഇരു നേതാക്കളുടെയും സന്ദര്‍ശനം. ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്കം നീക്കം ചെയ്ത് ഹിന്ദു എന്ന പദം ചേര്‍ക്കുന്നതുള്‍പ്പടെ ഭരണഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനാണ് നേപ്പാള്‍ ഉദ്ദേശിക്കുന്നത്.
Discussion about this post