പാലക്കാട്; വാളയാറില്‍ വീണ്ടും പീഡനം. എട്ടുവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി. ഈ മാസം ഏഴിന് കുട്ടിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചുവെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതി ഒളിവിലാണെന്നും അയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് വീണ്ടും വാളയാറില്‍ നിന്ന് പീഡന വാര്‍ത്ത വരുന്നത്.
Discussion about this post