പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ സിനിമാ താരം ടിനി ടോം ആഹ്വാനം ചെയ്തതായി ആരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് ബിജെപി നേതാവിന്റെ പരാതി. പ്രധാനമന്ത്രിയെ വധിക്കണമെന്ന് ടിനിടോം ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കരിയാടാണ് പരാതി നല്‍കിയത്.
പൗരത്വ ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും നിലപാടെടുക്കാന്‍ പൗരന്മാര്ക്ക് സ്വാതന്ത്രമുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ രാജ്യത്ത് കലാപവും അക്രമവും നടത്താന്‍ പ്രേരിപ്പിച്ചത് നിയമവിരുദ്ധമാണെന്നും ടിനി ടോമിനെതിരെ കര്‍ശന നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.
1672-ൽ കോപാകുലരായ ഒരു കൂട്ടം ആളുകൾ അവരുടെ പ്രധാനമന്ത്രിയെ കൊന്ന് ഭക്ഷിച്ചു എന്നെഴുതിയിട്ടുള്ള ചിത്രമാണ് ടിനിടോം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
Discussion about this post