ഷെയ്ൻ നിഗം പരസ്യമായി മാപ്പു പറയണമെന്ന് നിർമാതാക്കൾ. ഷെയ്നിന്റെ കാര്യത്തിൽ അമ്മ സംഘടന ഉത്തരവാദിത്തം ഏൽക്കണമെന്നും തൽക്കാലം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും നിർമാതാക്കൾ അറിയിച്ചു.
നടൻ പരസ്യമായി മാധ്യമങ്ങൾക്കു മുന്നിൽ മാപ്പു പറയണമെന്നും താരവുമായി നേരിട്ട് ചർച്ചയ്ക്ക് ഇല്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി.
നിർമാതാക്കളെ ഷെയ്ൻ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. എന്നാൽ ഈ പ്രസ്താവനയിൽ ക്ഷമാപണം നടത്തി ഷെയ്ന് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയിരുന്നു.
ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വിവാദപരാമർശം. ചോദ്യങ്ങള്‍ക്കിടയില്‍ നിര്‍മാതാക്കളുടെ മനോവിഷമം സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഷെയ്ന് ചിരിച്ചുകൊണ്ട് മനോവിഷമമാണോ മനോരോഗമാണോ എന്നാണ്..‘ എന്ന മറുപടി നല്‍കിയത്. എന്നാല്‍ ഈ പരാമര്‍ശം വിവാദമായതോടെ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കളും അമ്മ സംഘടനയും പിന്മാറിയിരുന്നു.
Discussion about this post