ബര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ജയം.
നാലാം ഇന്നിങ്‌സില്‍ 121 റണ്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 136, 265; ഇംഗ്ലണ്ട് 281, 124/2.
Discussion about this post