ബംഗളൂരു: പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. മംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി പോലിസ് രംഗത്തെത്തിയിരുന്നു. വീഡിയൊ സഹിതമാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത് ഇത് കൂടി കണക്കിലെടുത്താണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം.
പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ ജലീല്‍ (49) നൗഷീന്‍ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മംഗളൂരുവിലെ ഇവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് യെദ്യൂരപ്പ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മനപൂര്‍വ്വം ചിലര്‍ അക്രമണം അഴിച്ചുവിട്ടുവെന്നതിന്റെ തെളിവ് പുറത്ത് വന്നതോടെ ഇത് കൂടി കണക്കിലെടുത്ത് വേണം തുടര്‍ നടപടികള്‍ എന്ന ആവശ്യം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അക്രമത്തെ സാധുകരിക്കുന്ന നിലപാടുകള്‍ അക്രമികള്‍ക്ക് പ്രോത്സാഹനമാകുമെന്ന വാദവും ഉയര്‍ന്നിരുന്നു.
ഒരു സംഘം ആളുകള്‍ സിസിടിവി ക്യാമറകള്‍ തകര്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ മംഗളൂരു പോലിസ് പുറത്ത് വിട്ടിരുന്നു. പ്രതിഷേധത്തിന്റെ പേരില്‍ മനപൂര്‍വ്വം അക്രമം അഴിച്ചുവിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് പോലിസ് നടപടികള്‍ ശക്തമാക്കിയിരുന്നു.
Discussion about this post