ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന പേരില്‍ രാജ്യവിരുദ്ധ പ്രസ്താവന ഇറക്കിയ 19409 നവമാദ്ധ്യമ പോസ്റ്റുകള്‍ റദ്ദ് ചെയ്തതായി യു പി പൊലീസ്. 9372 ട്വിറ്റര്‍, 181 യൂ ട്യൂബ്, 9856 ഫേസ്ബുക്ക് പ്രൊഫൈലുകളും റദ്ദാക്കിയതായി യുപി പൊലീസ് പറഞ്ഞു.
ഇതുവരെ അക്രമത്തെത്തുടര്‍ന്ന് 1,100 ല്‍ അധികം ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്, 5,558 പേരെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു .35 പിസ്റ്റളുകള്‍, 647 ഷെല്ലുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പൗരത്വ നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ കലാപങ്ങളാണ് നടന്നത്. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായി. യുപിയില്‍ 28 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും സംസ്ഥാന നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post