കോഴിക്കോട്: കരിപ്പൂരില്‍ നടന്ന സ്വര്‍ണവേട്ടയിൽ രണ്ടു പേര് അറസ്റ്റിലായി. കാസര്‍കോട് സ്വദേശി അഹ് മദ് അമീന് (32) കോഴിക്കോട് സ്വദേശി സിറാജ് എന്നിവരാണ് സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയില്‍ നിന്ന് എത്തിയ ഐ എക്സ് 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അമീന്റെ ചെക്കിങ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എമര്‍ജന്‍സി ലൈറ്റില്‍ നിന്ന് 175 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ തകിടുകള്‍ എയര്‍ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 350 മസ്കത്ത്- കോഴിക്കോട് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി സിറാജില്‍ നിന്ന് 937 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തി. ഇതില്‍ നിന്ന് 780 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അസിസ്റ്റന്റ് കമീഷണര്‍മാരായ ടി എ കിരണ്‍, എം കെ സുരേന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ കെ പി മനോജ്, എം പ്രകാശ്, ഇന്‍സ്പെക്ടര്‍മാരായ കെ മുരളീധരന്, പ്രമോദ്, രോഹിത് കത്രി, യോഗേഷ്, മിനിമോള്‍, ഹവില്‍ദാര്‍ അശോകന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Discussion about this post