2026 ഓടെ ജര്‍മ്മനിയേയും മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബ്രിട്ടീഷ് ഏജന്‍സി. സെന്റര്‍ ഫോര്‍ എക്ണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് എന്ന ഗവേഷണ സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. 2026ഓടെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം അഞ്ച് ട്രില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ല്‍ ബ്രിട്ടനേയും ഫ്രാന്‍സിനേയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിക്കഴിഞ്ഞു. വരും കൊല്ലങ്ങളില്‍ ബ്രിട്ടന് ഫ്രാന്‍സ് ഇന്ത്യ എന്നീ മൂന്നുരാജ്യങ്ങള്‍ അഞ്ചാം സ്ഥാനത്തിനു മത്സരിയ്ക്കും. എന്നാല്‍ 2026ല്‍ ഇന്ത്യ ജര്‍മ്മനിയെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും. 2034ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുകയും ചെയ്യും. റിപ്പോര്‍ട്ടില്‍ പറയുന്നു.
വേള്‍ഡ് എക്ണോമിക് ലീഗ് ടേബിള്‍ 2020 എന്ന ഈ റിപ്പോര്‍ട്ട് രാജ്യങ്ങളുടെ ഓരോ കൊല്ലത്തേയും സാമ്പത്തികവളര്‍ച്ച വിശകലനം ചെയ്യുന്ന ഗവേഷണ റിപ്പോര്‍ട്ടാണ്. ഐ എം എഫിന്റെ കണക്കുകളില്‍ നിന്നാണ് ഈ ഗവേഷകര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 2019ല്‍ ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തികശക്തിയാകുമെന്ന് മൂന്നു കൊല്ലം മുന്‍പത്തെ റിപ്പോര്‍ട്ടില്‍ ഈ ഏജന്‍സി പ്രവചിച്ചിരുന്നു. അത് കൃത്യമായി നടപ്പാവുകയും ചെയ്തു.
ഇപ്പോഴത്തെ കണക്കനുസ്സരിച്ച് ലോകത്ത് ഏറ്റവും വേഗതയില്‍ വികസിയ്ക്കുന്ന സുപ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ഇക്കൊല്ലം വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായെങ്കിലും വരും കൊല്ലം മുതല്‍ വീണ്ടും വളര്‍ച്ചാനിരക്ക് വര്‍ദ്ധിച്ച് വികസനത്തിലേക്ക് കുതിയ്ക്കുമെന്ന് ഈ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.
Discussion about this post